Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsKasargodവിമാനാപകടത്തിൽ കൊല്ലപ്പെട്ട...

വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽ​ദാറിനെ സസ്‌പെൻഡ് ചെയ്‌തു

കാസർകോട് : അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽ​ദാറിനെ സസ്‌പെൻഡ് ചെയ്‌തു .കാസർഗോഡ് കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ രഞ്ജിതയെ അധിക്ഷേപിച്ചത് .

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ജാതീയമായും തൊഴിൽപരമായും അധിക്ഷേപിച്ച് പോസ്റ്റിട്ടത് .കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി.ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നുവെന്നും മന്ത്രി കെ .രാജൻ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്

മലപ്പുറം:  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങി. 8.30ന് ആദ്യ സൂചനകള്‍ ലഭിച്ചു തുടങ്ങി. യു ഡി എഫിന് നേരിയ മുൻ‌തൂക്കം ഉണ്ട്...

ബിഎസ്എന്‍എല്‍ 5ജിയിലേക്ക് : പരീക്ഷണം പൂർത്തിയായി

ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള 5ജി വിന്യാസത്തിന് മുന്നോടിയായുള്ള പരീക്ഷണം പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിന്‍റെ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായുള്ള ഒരു പൈലറ്റ് പദ്ധതി പൂര്‍ത്തിയായതായി കമ്പനിയിലെ ഉന്നത...
- Advertisment -

Most Popular

- Advertisement -