തിരുവല്ല: ദേശം ന്യൂസ് വാർത്ത ഫലം കണ്ടു. തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ കാടുമൂടിയ ഓട അധികൃതർ എത്തി വൃത്തിയാക്കി. എം സി റോഡിൽ നിന്ന് ആരംഭിക്കുന്ന തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ ഓട മഴയും തുടർന്ന് വെള്ളം ഒഴുക്കും കാരണം കാട് മൂടിയ നിലയിൽ ആയിരുന്നു. രണ്ട് അടി വീതിയും മൂന്ന് അടി താഴ്ചയുമാണ് ഓടയ്ക്ക് ഉണ്ടായിരുന്നത്.
വലിയ വാഹനങ്ങൾ വശം നൽകുമ്പോൾ ഇരുചക്രവാഹനക്കാർ ഓടയിൽ പതിക്കുന്നത് പതിവായിരുന്നു. ഓട കാടുമൂടിയ തിനാൽ ഇഴ ജന്തുക്കളുടെ ഭയത്താലാണ് പ്രദേശവാസികൾ കാൽനടയായി പോയിരുന്നത്. അമ്യതവിദ്യാലയം, ഹോസ്വർത്ത് വിദ്യാലയം, ബധിരവിദ്യാലയം, തിരുവല്ല മഹാദേവക്ഷേത്രം, കാവുംഭാഗം എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാനപാതയാണ്. സമീപവാസികളുടെ ആവശ്യ പ്രകാരം ദേശം ന്യൂസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇന്ന് (വ്യാഴം) രാവിലെയോടെ അധികൃതർ എത്തി വൃത്തിയാക്കി






