Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവികസനം വിനാശത്തിനാകരുത്...

വികസനം വിനാശത്തിനാകരുത് : ഗീവർഗീസ് മാർ കൂറിലോസ്

ചങ്ങനാശ്ശേരി: വികസനത്തിന്റെ പേരിൽ വിനാശത്തിന് കളമൊരുക്കരുതെന്ന് നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്ഗീസ് മാർ കൂറിലോസ് പറഞ്ഞു. ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും തകർക്കുന്ന തരത്തിലുള്ള മണ്ണെടുപ്പിന് അനുമതി നൽകിയാൽ വിനാശമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. മാടപ്പള്ളി പഞ്ചായത്തിലെ പരപ്പൊഴിഞ്ഞിയിൽ നടക്കുന്ന മണ്ണെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടു ഗ്രാമ രക്ഷാ സമിതി പ്രസിഡന്റ്‌ ബാബു കുട്ടൻചിറയും സെക്രട്ടറി റോസിലിൻa ഫിലിപ്പും നടത്തിയ ഉപവാസ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പഞ്ചായത്തoഗം സണ്ണി ഏത്തക്കാട് അധ്യക്ഷത വഹിച്ചു. ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു.കേരള കോൺഗ്രസ്‌ ഉന്നതാ ധികാര സമിതി അംഗം വി ജെ ലാലി മുഖ്യ പ്രസംഗം നടത്തി.കെ റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ് രാജീവൻ,മാത്തുകുട്ടി പ്ലാത്താനം,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലിമ്മ ടോമി,മിനി കെ ഫിലിപ്പ്,പ്രസാദ് ജോസഫ്, എം മോഹനൻ പിള്ള,ജോഷി കുറുക്കൻകുഴി,അൻസാരി ബാപ്പു, എ എസ് രവീന്ദ്രനാഥ്‌,തോമാച്ചൻ മതിലകത്തുകുഴി,ജോർജ് പുരക്കൻ, ബേബിച്ചൻ കല്ലറക്കൽ,ജോമി ജോസഫ്,ടിജി ജോയ്,മിനി ജോർജ്കുട്ടി, കെ എസ് ശശികല, കെ എസ് രാജൻ, ജോജോ കുളങ്ങോട്ട്, ബീനോയ് കാലായിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ്- സി എം ഡി എന്‍ ഡി പി ആര്‍ ഇ എം പരിശീലന പരിപാടി 17-ന്

കോട്ടയം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന എന്‍ ഡി പി ആര്‍ ഇ എം പരിശീലന പരിപാടി നാളെ...

പണത്തിനായി അയൽവാസിയായ വീട്ടമ്മയെ തീവച്ചു കൊല്ലാൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ

കൊല്ലം : വീട്ടമ്മയുടെ സ്വർണാഭരണം മോഷ്ടിച്ചശേഷം തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യയായ യുവതി പിടിയിൽ. കീഴ്വായ്പൂർ സ്വദേശിനിയായ ആശാപ്രവർത്തക ലതാകുമാരി(61)യെ ആക്രമിച്ച ഓച്ചിറ സ്വദേശിയും കോയിപ്രം സ്റ്റേഷനിലെ സിവിൽ പാെലീസ്...
- Advertisment -

Most Popular

- Advertisement -