Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ മഹാക്ഷേത്രം...

ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേ നടയിൽ  ഭക്തർ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു

തിരുവല്ല :  ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേനടയിൽ  ഭക്തരുടെ നേതൃത്വത്തിൽ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു. ആചാരലംഘനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ശ്രീവല്ലഭൻ സദ്ബുദ്ധി പകരട്ടെയെന്ന പ്രാർഥനയോടെ ഭക്തർ ഒന്നുചേർന്ന് ഘോഷയാത്രയായി  പള്ളിവേട്ടയാലിനു പ്രദക്ഷിണം ചെയ്ത്  ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സമാപിച്ചു.

ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള 8 ഉത്സവബലികൾ വെട്ടിക്കുറച്ചതിനെതിരെയും ക്ഷേത്രത്തിലെ ഉച്ചപൂജ നടത്താത്തതിനെതിരായും  ക്ഷേത്രത്തിലെ മറ്റു ചടങ്ങുകളും ആചാരങ്ങളും  ബോർഡിന്റെ അനുവാദമില്ലാതെ മാറ്റി മറിച്ചതിനുമെതിരെയുമാണ് ഭക്തർ നാമ ജപയജ്ഞം സംഘടിപ്പിച്ചത്.    

കെ ആർ പ്രതാപചന്ദ്ര വർമ്മ നാമജപ യജ്‌ഞം ഉത്ഘാടനം ചെയ്തു.  ആർ.ജയകുമാർ, മിനി പ്രസാദ് , ശർമിള കരുണാകരൻ,  പ്രീതി ടീച്ചർ രാജഗോപാൽ കളത്തറയിൽ, വേണുഗോപാൽ പ്ലാപ്പള്ളി, വസന്തരാജൻ,  രേഖ ബിജു,സുരേഷ് ഉഷസ്സ്  തുടങ്ങിയവർ നാമ ജപയജ്ഞത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക പരിസ്ഥിതി ദിനം : ഫലവൃക്ഷവൃക്ഷത്തൈ നട്ടു

പരുമല : ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരുമല പള്ളി അങ്കണത്തിൽ ഫലവൃക്ഷങ്ങൾ നട്ടു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരി.സുന്നഹദോസ് സെക്രട്ടറിയും പരിസ്ഥിതി കമ്മീഷൻ...

വിനേഷ് ഫോ​ഗട്ടും ബജ്‌രംഗ്‌ പൂനിയയും കോൺ​ഗ്രസിൽ ചേർന്നു

ന്യൂഡൽഹി : ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ്‌ പൂനിയയും അം​ഗത്വം സ്വീകരിച്ചത്. കെ.സി വേണു​ഗോപാൽ ഷാൾ അണിയിച്ച് ഇരുവരെയും...
- Advertisment -

Most Popular

- Advertisement -