Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKannurധർമ്മടത്ത് മൂന്നാമൂഴം...

ധർമ്മടത്ത് മൂന്നാമൂഴം : പിണറായി വിജയൻ ഇന്ന്  പത്രിക സമർപ്പിക്കും

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ് പിണറായി വിജയൻ പത്രിക നൽകുക. തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കുന്നത്.

പത്തനാപുരത്തെ ഗാന്ധിഭവൻ അധികൃതരാണ് പിണറായി വിജയന് കെട്ടിവെക്കാനുള്ള പണം നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ആദ്യത്തെ സ്ഥാനാർത്ഥിയാകും പിണറായി വിജയൻ. റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ട പിണറായി വിജയൻ, ഇന്നലെ മമ്പറത്ത് നടന്ന മണ്ഡലം കൺവെൻഷനിലും പങ്കെടുത്തിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡ്രൈവിങ് സ്കൂൾ സമരം അവസാനിച്ചു

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നു ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹ​ന വകുപ്പ് അറിയിച്ചു....

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍  ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍  ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന്  അഞ്ച് ജില്ലകള്‍കളിൽ ഓറഞ്ച് അലര്‍ട്ടു പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്...
- Advertisment -

Most Popular

- Advertisement -