അടൂർ : ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ “പ്രമേഹവും ക്ഷേമവും” (Diabetes and Well-being) എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി നടന്നു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു ലൈഫ് ലൈൻ ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യാ രജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
മധുരം, അരിയാഹാരം, ഫാസ്റ് ഫുഡ്, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറച്ച് ജീവിത ശൈലി ക്രമപ്പെടുത്തി പ്രമേഹമുക്തമായ ജീവിതം ഉണ്ടാക്കിയെടുക്കുന്നതിന്റെ പ്രാധാന്യം അവർ ഓർമപ്പെടുത്തി.
‘പ്രേമേഹം – ഒരു ആമുഖം’ എന്ന വിഷയത്തിൽ ഡോ ജീൻ ആർ ഏബ്രഹാമും, ‘അറിയാവുന്നവ ഭക്ഷിക്കുക, ഭക്ഷിക്കുന്നതേതെന്നു അറിയുക’ എന്ന വിഷയത്തിൽ ഡോ സെലിൻ ഏബ്രഹാമും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ ബിജു ജോർജ് മോഡറേറ്റർ, സിഇഒ ഡോ ജോർജ് ചാക്കച്ചേരി, എച്ഛ് ആർ മാനേജർ ജോർജ് എന്നിവർ പ്രസംഗിച്ചു