ചങ്ങനാശേരി: ഏതു തൊഴിലിനും നല്‍കേണ്ട മാന്യതയും അര്‍ഹമായ വേതനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. കേരള ലേബര്‍ മൂവ്‌മെന്റ് തൊഴിലാളി മഹാസംഗമം ചങ്ങനാശേരി എസ്ബി കോളേജ് കാവുകാട്ടു ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. തൊഴില്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്രൈസ്തവ മൂല്യബോധം പകരുവാനും തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ മുന്നേറ്റം സൃഷ്ടിക്കുവാനും കെഎല്‍എമ്മിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികാരി ഫാ. ജോസഫ് വാണിയപുരക്കല്‍ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള ലേബര്‍ മൂവ്‌മെന്റ് യുടിഎ ചെയര്‍മാന്‍ ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. മികച്ച വനിതാ സംരംഭക ജിലുമോള്‍ മരിയറ്റ് തോമസിനെ സ്‌നേഹാദരവ് നല്‍കി ആദരിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ ജോണ്‍ വടക്കേക്കളം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോളി നാല്പതാകളം, ജനറല്‍ കണ്‍വീനര്‍ സണ്ണി അഞ്ചില്‍, അതിരൂപതാസമിതി അംഗങ്ങളായ സാബു കോയിപ്പള്ളി, മിനി റോയ് എന്നിവര്‍ പ്രസംഗിച്ചു.