Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiദിലീപിന്റെ അറസ്റ്റോടെ...

ദിലീപിന്റെ അറസ്റ്റോടെ അമ്മയുടെ ഓർമ പോയി: വെറുതെ വിട്ടത് പോലും ഇതുവരെ അറിഞ്ഞിട്ടില്ല- സജി നന്ത്യാട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ  നടൻ്റെ അമ്മയുടെ മാനസികാവസ്ഥയെക്കുറിച്ച് ചലച്ചിത്ര പ്രവർത്തകനും ദിലീപ് അനുകൂലിയുമായ സജി നന്ത്യാട്ട്. ദിലീപിന്റെ അറസ്റ്റ് നടന്ന ദിവസം മുതൽ അദ്ദേഹത്തിൻ്റെ അമ്മയ്ക്ക് ഓർമ്മ നഷ്ടപ്പെട്ടെന്നാണ് സജി നന്ത്യാട്ട് വെളിപ്പെടുത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം അന്ന് അമ്മ ടി.വിയിൽ ഇത് കാണുകയായിരുന്നു. രാത്രിയിൽ അവർ ഉറങ്ങാൻ കിടന്നു. രാവിലെ അനൂപ് പോയി.

പ്രിയ ചെന്ന് നോക്കുമ്പോൾ അമ്മയെ കാണുന്നില്ല. തുടർന്ന് അന്വേഷിച്ച് നോക്കിയപ്പോൾ അമ്മ വീടിൻ്റെ ഗേറ്റിൽ പോയി നിൽക്കുകയാണ്. അമ്മയെന്താ ഇവിടെ വന്ന് നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ അച്ഛൻ വരുന്നുണ്ടെന്ന് പറഞ്ഞു. അച്ഛൻ മരിച്ചുപോയതാണ്. ഈ ഷോക്കിൽ അവരുടെ ഓർമ നഷ്ടപ്പെട്ടു.

നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചപ്പോൾ പോലും അമ്മ അത് അറിഞ്ഞില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് സെഷൻസ് കോടതി പരിഗണിക്കും

പത്തനംതിട്ട : ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു....

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപെട്ടത് .കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -