ചെങ്ങന്നൂർ : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു .ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ അഞ്ചരയോടെയാണ് അന്ത്യം.വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപ് ബൈപ്പാസ് സർജറി ചെയ്തിരുന്നു .2013ൽ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിൽ വഴിത്തിരിവായിരുന്നു.
