കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല .അജിത്കുമാറിനെതിരേ സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് കോടതി റദ്ദാക്കി. വിജിലന്‍സ് കോടതിയുടെ ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളും കോടതി നീക്കി .
ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ അജിത് കുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയിലെത്തുകയായിരുന്നു.






