തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന് ജില്ലാതല പുരസ്കാരം ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിൽ 2024-2025 സാമ്പത്തിക വർഷം പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചതിനും,100% നികുതി പിരിവ് കൈവരിച്ചതിനുമാണ് പുരസ്കാരത്തിന് അർഹത നേടിയത്.
പന്തളം ബ്ലോക്ക് കോൺഫറൻസ് ഹാളിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബി.എസ്.അനീഷ് മോന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനൽ ഡയറക്ടർ അജിത്ത് കുമാർ എം.പിയിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് പുരസ്കാരം ഏറ്റുവാങ്ങി.
എല്ലാ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ഒന്നിച്ചുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് പുരസ്കാരം ലഭിച്ചതെന്ന് പ്രസിഡണ്ട് അറിയിച്ചു.