ന്യൂഡൽഹി : നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്ന ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നു .സിഖ് വിരുദ്ധ കലാപത്തിന്റെ നാല്പതാം വാർഷികം ആയതിനാൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നുവിന്റെ ഭീഷണി. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകൻ പന്നു നിലവിൽ കാനഡയിലാണ് .കഴിഞ്ഞ വർഷം ഇതേസമയത്ത് സമാനമായ ഭീഷണി ഇയാൾ ഉയർത്തിയിരുന്നു. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ബോംബ് ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി.