ന്യൂഡൽഹി : രാജ്യത്ത് ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ചു.ഉജ്വല, പൊതുവിഭാഗം ഉപഭോക്താക്കൾക്ക് ഗ്യാസ് വില വർധിപ്പിച്ചിട്ടുണ്ടെന്നും ഓരോ 2-3 ആഴ്ചയിലും വില നിലവാരം പുനരവലോകനം നടത്തുമെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു .14.2 കിലോ എൽപിജി സിലിണ്ടറിൻ്റെ വില സാധാരണ ഉപയോക്താക്കൾക്ക് ₹803ൽ നിന്ന് ₹853 ആയും ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള ഉപയോക്താക്കൾക്ക് ₹500ൽ നിന്ന് ₹550 ആയും വർദ്ധിക്കും.
