Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorലില്ലി ലയൺസിന്...

ലില്ലി ലയൺസിന് ഒരു കോടി രൂപ സംഭാവന നൽകി

ചെങ്ങന്നൂർ:  ലില്ലി ലയൺസ്‌ സ്പെഷ്യൽ സ്‌കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന് കൊച്ചിയിലെ  ജ്യൂവൽസ് സി എസ് ആർ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ സംഭാവന ചെയ്‌തു. ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടന്ന സ്‌കൂൾ വാർഷികാഘോഷ പരിപാടിയിലാണ് ചെക്ക് കൈമാറിയത്.

പുലിയൂരിൽ പണിതുകൊണ്ടിരിക്കുന്ന ലില്ലി ലയൺസിന്റെ പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണ ഫണ്ടിലേക്കാണ് സംഭാവന നൽകിയത്‌.
ഭിന്നശേഷി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സമൂഹം പ്രവർത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച്  പരിപാടികൾ ഉദ്ഘാടനം ചെയ്‌തുകൊണ്ട് ജ്യൂവൽസ് ചെയർമാൻ ബിന്ദുമാധവ് പ്രസംഗിച്ചു.

വാർഷികാഘോഷ പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.വിജയികൾക്ക് സമ്മാനങ്ങളും നൽകി.ലില്ലി മാനേജിംഗ് ട്രസ്റ്റീ ജി വേണുകുമാർ, ലയൺസ്‌ ഡിസ്‌ട്രിക്‌ട് 318ബി ഡിസ്‌ട്രിക്‌ട് ഗവർണർ ഡോ. ബിനോ ഐ കോശി, സെക്കന്റ് വൈസ് ഡിസ്‌ട്രിക്‌ട് ഗവർണർ വിന്നി ഫിലിപ്പ്, ലില്ലി ട്രസ്റ്റിയും ലയൺസ്‌ ഡിസ്‌ട്രിക്‌ട് സി എസ് ആർ സെക്രട്ടറിയുമായ ലയൺ എൻ കെ കുര്യൻ പി ഡി ജി രാജൻ ഡാനിയേൽ, ലില്ലി അക്കാദമിക് ഡയറക്ടർ അജ സോണി, പ്രിൻസിപ്പൽ മോളി സേവിയർ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗം: ആദ്ധ്യാത്മിക സംഗമവും രാമായണമേളയും സംഘടിപ്പിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണമേളയും സംഘടിപ്പിച്ചു. കുന്നന്താനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന  ചടങ്ങിൽ  ചെയർമാനും എൻ...

Kerala Lotteries Results : 09-09-2025 Sthree Sakthi SS-484

1st Prize Rs.1,00,00,000/- SF 296745 (KARUNAGAPPALLY) Consolation Prize Rs.5,000/- SA 296745 SB 296745 SC 296745 SD 296745 SE 296745 SG 296745 SH 296745 SJ 296745 SK 296745...
- Advertisment -

Most Popular

- Advertisement -