ന്യൂഡൽഹി : അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന്.രാവിലെ 11.45ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യകർമം. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.രാവിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന പൊതുദർശനത്തിനു ശേഷം ഭൗതികശരീരം വിലാപ യാത്രയായി ബോധ്ഘാട്ടിലേക്ക് കൊണ്ടുപോകും.ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.