Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeCareerഡ്രൈവിംഗ് സ്കൂൾ...

ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്കും ഭാര്യയ്ക്കും മർദ്ദനം : പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട : ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വീഡിയോ കോൾ ചെയ്തതിനും ഉടമയെ ക്രൂരമായി മർദ്ദിക്കുകയും, തടസ്സം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ യുവാക്കളെ പത്തനംതിട്ട പോലീസ് പിടികൂടി.

വെട്ടിപ്രം പേട്ട മൂപ്പനാർ വീട്ടിൽ സലിം മുഹമ്മദ് മീര (56)ക്കാണ്  യുവാക്കളുടെ ക്രൂരമർദ്ദനം ഏറ്റത്. ചൊവ്വ വൈകിട്ട് 7ന് സലിമിന്റെ വീടിന് സമയം വച്ചാണ് സംഭവം.  വെട്ടിപ്രം പേട്ട പുതുപ്പറമ്പിൽ വീട്ടിൽ ആഷിക് റഹീം(19), അഫ്സൽ റഹീം(20) എന്നിവരാണ് അറസ്റ്റിലായത്.
     
പ്രതികളുടെ അമ്മ, സലീമിന്റെ ഉടമസ്ഥതയിലുള്ള എം ബി വി ഡ്രൈവിംഗ് സ്കൂളിൽ  ഡ്രൈവിംഗ് പരിശീലനം നടത്തിയിരുന്നു. ഇതിനായി  ബാക്കി ഫീസിൻ്റെ ബാക്കി ചോദിച്ചതിലും , ഫീസ് ചോദിച്ച് വീഡിയോ കോൾ ചെയ്തതിലും പ്രകോപിതരായാണ്  യുവാക്കൾ സലീമിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി നഞ്ചക്ക് കൊണ്ട്  തലയിലും ശരീരാമാസകലവും മാരകമായി മർദ്ദിച്ചത്. മർദ്ദനമേറ്റ് താഴെ വീണ സലിമിന്റെ മുകളിൽ കയറിയിരുന്ന് കഴുത്ത് ഞെരിച്ചപ്പോൾ, സലീമിന്റെ ഭാര്യ,  ആഷിക്കിന്റെ ഷർട്ടിൽ പിടിച്ച് വലിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അഫ്സൽ  അവരെ കയറി പിടിക്കുകയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തു. വീണുകിടന്ന സലിമിനെ ഇരുമ്പിൽ പൊതിഞ്ഞ ആയുധം കൊണ്ട് പ്രതികൾ ദേഹമാസകലം ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു

പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവേശിപ്പിച്ച സലീമിന്റെ മൊഴി, എസ് സി പി ഓ. ശ്രീകാന്ത് രേഖപ്പെടുത്തി, എസ് ഐ തോമസ് ഉമ്മൻ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് എസ്. ഐ. ഷിജു പി . സാമിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.  പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ ഇന്ന് തൈക്കാവിൽ വച്ച് ഇവരെ പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ  പ്രതികൾ കുറ്റം സമ്മതിച്ചു തുടർന്ന്  കോടതിയിൽ ഹാജരാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയർ പൊട്ടിത്തെറിച്ച് തീ പിടിച്ചു:  വൻ ദുരന്തം ഒഴിവായി

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടർന്നു. മൈലപ്ര പെട്രോൾ പമ്പിന് മുന്നിൽ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയർ ഫോഴ്സും മനസാന്നിധ്യം കൈവിടാതെ...

നവജാത ശിശുവിന്റെ മരണം ശ്വാസം മുട്ടിച്ച്

കൊച്ചി : കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ  കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതിയുടെ മൊഴി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി...
- Advertisment -

Most Popular

- Advertisement -