തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ വ്യാപക പ്രതിഷേധം. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് ടെസ്റ്റും, ഡ്രൈവിങ്ങ് പരിശീലനവും ബഹിഷ്‌കരിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും ടെസ്റ്റ് നടത്താനാകാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തിരികെ പോയി.
ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതും,15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ്ങ് പരീശീലനത്തിന് ഉപയോഗിക്കരുത് എന്ന നിര്‍ദേശവുമാണ് എതിർപ്പിന് പ്രധാന കാരണം.എന്നാൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു .