തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇറക്കിയ ഉത്തരവിൽ മാറ്റം വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി.ഡ്രൈവിംഗ് സ്‌കൂളുകൾ സമരം ആരംഭിച്ചതോടെയാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഇളവുകൾക്ക് നിർദേശം നൽകിയത് .ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ടുള്ളതാണ് പുതിയ സര്‍ക്കുലര്‍.
പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30-ൽ നിന്ന് 40 ആയി ഉയർത്തി. 15 വർഷം പഴക്കമുള്ള വാഹനം ആറ് മാസത്തിനകം മാറ്റണം.വാഹനത്തിൽ ക്യാമറ വയ്‌ക്കാനായി മൂന്ന് മാസത്തെ സാവകാശം നൽകും.പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താം തുടങ്ങിയ മാറ്റങ്ങളാണ് പുതിയ സർക്കുലറിൽ ഉള്ളത്.പുതിയ സര്‍ക്കുലര്‍ ഇറങ്ങിയതോടെ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്തുന്നത് പുനരാരംഭിക്കാനാകും.