Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsകവിയൂരിൽ മാതാവിനെ...

കവിയൂരിൽ മാതാവിനെ മർദ്ദിച്ച ലഹരിക്ക് അടിമയായ മകൻ അറസ്റ്റിൽ

തിരുവല്ല : കവിയൂരിൽ  വയോധിയായ മാതാവിനെ മർദ്ദിച്ച  മകൻ അറസ്റ്റിലായി. ഇയാൾലഹരിക്ക് അടിമയാണ്. പടിഞ്ഞാറ്റുംചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷ് (48) ആണ് അറസ്റ്റിൽ ആയത്. മാതാവ് സരോജിനി ( 76) യെ മർദ്ദിക്കുന്നതായ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് തിരുവല്ല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കം ഉള്ള വസ്തുക്കൾ ഉപയോഗിക്കുന്ന സന്തോഷ്  മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയും മർദ്ദിച്ചതോടെ സമീപത്ത് താമസിക്കുന്ന സന്തോഷിന്റെ സഹോദരി പുത്രൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ തിരുവല്ല പോലീസ് വിവരം അറിയിച്ചു.

തുടർന്ന് പോലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. ഇതിൻറെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ടര്‍ പട്ടികയില്‍ പേരില്ല : നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

കൊച്ചി : വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ലെന്നുള്ള വിവരം പുറത്തുവരുന്നത്. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ...

സ്വകാര്യ ബസിൽ യാത്രക്കാരനെ ആക്രമിച്ചു

കോഴിക്കോട് : സ്വകാര്യ ബസിൽ യാത്രക്കാരനെ മറ്റൊരു യാത്രക്കാരൻ   ആക്രമിച്ചു.മാങ്കാവ് സ്വദേശി നിഷാദിനെയാണ് പറമ്പിൽബസാർ സ്വദേശി റംഷാദ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ്...
- Advertisment -

Most Popular

- Advertisement -