Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനെയിം സ്ലിപ്പിൽ...

നെയിം സ്ലിപ്പിൽ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

തിരുവനന്തപുരം : ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുന്നത്. പ്രിയങ്കരരായ സിനിമാ താരങ്ങളുടേയും സ്പോർട്സ് താരങ്ങളുടേയും കാരിക്കേച്ചറിൽ കുട്ടികൾക്ക് മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളിലൂടെ വീടുകളിലേക്ക് എഎംആർ സാക്ഷരത എത്തിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആലപ്പുഴ ജില്ലയിൽ എഎംആർ അവബോധ നെയിം സ്ലിപ്പ് പുറത്തിറക്കിയിരുന്നു. കുട്ടികൾക്ക് പ്രിയങ്കരമായ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടെ ഉൾക്കൊള്ളിച്ചാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയത്. ഇതിന്റെ വിജയത്തെ തുടർന്നാണ് ലഹരിക്കെതിരായി അവബോധത്തിനായും നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ: കനത്ത മഴയെ തുടർന്ന്  കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 18) അവധി നൽകി ജില്ലാ  കളക്ടർ ഉത്തരവായി....

മോട്ടോർ വാഹന വകുപ്പിന്റെ ആലപ്പുഴ മണ്ഡലം ജനകീയ സദസ്സ്

ആലപ്പുഴ : ആലപ്പുഴയിൽ നിലവിൽ സർവീസ് ഇല്ലാത്തതും എന്ന ലാഭകരമായി സർവീസ് നടത്താവുന്നതുമായ റൂട്ടുകളിൽ പുതിയ ബസ് സർവീസ് ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ ജനകീയ സദസ്സിൽ തീരുമാനം. ആലപ്പുഴ മെഡിക്കൽ കോളേജിൽ...
- Advertisment -

Most Popular

- Advertisement -