Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsതാറാവ് കർഷകനെ...

താറാവ് കർഷകനെ ആക്രമിച്ചു: മൂന്നു യുവാക്കൾ  അറസ്റ്റിൽ

തിരുവല്ല:  താറാവ് കർഷകനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, അയൽവാസിയായ പായ്ക്കണ്ടം,ചിറയിൽ പ്രസൂൺ (32), സുഹൃത്തുക്കളായ ചാത്തങ്കരി പച്ച, കോട്ടുചിറയിൽ സനൽ സാമുവൽ(35), കാരയ്ക്കൽ വടക്കുറ്റുശ്ശേരിൽ ശ്രീജിത്ത് (41) എന്നിവരെ തിരുവല്ല പോലീസ് അറസ്റ്റുചെയ്തു.

പ്രസൂണിന്റെ മൂന്ന് വളർത്തുനായകൾ രാജുവിൻ്റെ താറാവുകളെ പിടിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം 3 താറാവുകളെ കൂടി നായ്ക്കൾ പിടിച്ചതോടെ രാജു നായ്കളിൽ ഒന്നിനെ തല്ലി കൊന്നു. ഇതിൽ പ്രകോപിതരായി രാത്രിയോടെ പ്രസൂണും സുഹൃത്തുക്കളും രാജുവിൻ്റെ വീട്ടിൽ എത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ  പരിക്കേറ്റ രാജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക്: ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിമല  മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ...

ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് : അപേക്ഷ ക്ഷണിച്ചു

തിരുവല്ല : തിരുവല്ല ഹോർട്ടികൾച്ചർ ഡെവലെപ്പ്‌മെൻറ് സൊസൈറ്റിയുടെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കൃഷി ഉപജീവനമായി സ്വീകരിച്ചിട്ടുള്ള ജില്ലയിലെ കർഷകരെയാണ് പരിഗണിക്കുന്നത്. 25001 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്ക്കാരം.അപേക്ഷ നൽകേണ്ട...
- Advertisment -

Most Popular

- Advertisement -