Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduശക്തമായ മഴ...

ശക്തമായ മഴ തുടരുന്നതിനാൽ വിദ്യാലയങ്ങള്‍ തുറക്കുന്നത് ഒരാഴ്ച്ച കൂടി നീട്ടണം:  കേരള പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന്‍

കോഴിക്കോട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് ഒരാഴ്ച്ച കൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന്‍. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കുളങ്ങളും നീരുറവകളും നിറഞ്ഞത് കാരണം അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികളും മറ്റു പ്രവൃത്തികളും മഴ കാരണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയാണ്.

ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലയ്ക്ക് എടുക്കണമെന്നും സ്‌കൂള്‍ തുറക്കുന്നത് നീട്ടി വയ്ക്കണമെന്നും അസോസിയേഷന്‍  ആവശ്യപ്പെട്ടു. ജൂണ്‍ 2 ന് മധ്യവേനല്‍ അവധിക്കുശേഷം സ്‌കൂള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കനത്ത മഴ പെയ്യുന്നതിനാല്‍ കഴിഞ്ഞ നാലുദിവസമായി പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൗരത്വ ഭേദഗതി നിയമത്തിൽ 10 വർഷം കൂടി ഇളവ്

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയില്‍ കൂടുതൽ ഇളവ് .2024 ഡിസംബർ 31 നകം അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക്...

ഇറാന് ഇനി ആണവായുധം നിര്‍മിക്കാനാവില്ല ; യു എസ് വൈസ് പ്രസിഡന്റ്

വാഷിംഗ്‌ടൺ : ഇറാന്‍ ആണവായുധ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നുവെന്നും എന്നാൽ അമേരിക്ക അത് നശിപ്പിച്ചുവെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ആണവായുധം നിര്‍മിക്കാന്‍ ഇറാന്‍ സ്വരുക്കൂട്ടിയിരുന്ന എല്ലാ സജ്ജീകരണങ്ങളും യുഎസ് ബോംബാക്രമണത്തിലൂടെ...
- Advertisment -

Most Popular

- Advertisement -