കൊച്ചി : ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടി എന്നുമാണ് ദുൽഖറിന്റെ ഹർജിയിലുള്ള ആരോപണം .ദുൽഖർ സൽമാന്റെ തമിഴ്നാട് റജിസ്ട്രേഷനുള്ള ലാൻഡ് റോവർ ഡിഫൻഡർ ആണ് കസ്റ്റംസ് പിടിച്ചെടുത്തത്.അടുത്ത ദിവസം തന്നെ ദുൽഖറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള തീരുമാനത്തിലാണ് കസ്റ്റംസ്.






