Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഒരു പുതിയ...

ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ : മന്ത്രി വി എൻ വാസവൻ

തിരുവല്ല: ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി .എൻ .വാസവൻ. ഹോർട്ടികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല പുഷ്പമേള 20025 ന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആബാലവൃത്തം ജനങ്ങളും ഒഴുകിയെത്തുന്ന ഇത്തരം മേളകളിൽ വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്.   കർഷക സംസ്കാരം ഒരു നാടിൻറെ സമ്പന്നതയുടെ ഉള്ളടക്കമാണ് അസ്തമിച്ചുകൊണ്ടിരിക്കുന്ന കാർഷിക മേഖലയുടെ നിലവാരത്തിന് മാറ്റം ഉണ്ടാക്കാൻ കഴിയുന്ന നിലപാടുകൾ നാം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു .ഹോർട്ടികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് ഇ.എ.ഏലിയാസ് അധ്യക്ഷത വഹിച്ചു.  അഡ്വ. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി, സി.പി.എം ജില്ലാ സെക്രട്ടറി രാജുഏബ്രഹാം , മുൻ എം. എൽ.എ. ജോസഫ് പുതുശ്ശേരി, പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി   സി.ഇ.ഒ.റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, ജനറൽ കൺവീനർ  സാം ഈപ്പൻ, ടി.കെ.സജീവ്, , മാത്യൂസ് ചാലക്കുഴി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സജി ചാക്കോ, ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, അഡ്വ. ബിനു.വി. ഈപ്പൻ, ഇ.ഒ. ബോബൻ  എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരന്തനിവാരണം : സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ

പത്തനംതിട്ട : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ഒക്ടോബര്‍ 01) നടത്തും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അതോറിറ്റി ചെയര്‍മാനായ...

വിൻഡോസ് തകരാർ : ഇന്നും വിമാനങ്ങൾ റദ്ദാക്കി

കൊച്ചി : വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇൻഡിഗോ ഇന്ന് റദ്ദാക്കി. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും...
- Advertisment -

Most Popular

- Advertisement -