Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsബലിപെരുന്നാൾ

ബലിപെരുന്നാൾ

തിരുവല്ല: പ്രവാചകനായ ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായ ബലിപെരുന്നാൾ നാളെ.  പെരുന്നാൾ നമസ്‌കാരം നടത്തിയും സ്‌നേഹം പങ്കുവച്ചും വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിക്കും. രാവിലെ പെരുന്നാൾ നമസ്‌കാരം നടത്തിയ ശേഷം പുതുവസ്ത്രങ്ങൾ അണിഞ്ഞ് ബന്ധുവീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ കൈമാറും. പെരുന്നാൾ നമസ്‌കാരത്തിന് പള്ളികൾ സജ്ജമായി.

തിരുവല്ല മേഖലയിലെ വിവിധ ജുമാ മസ്ജിദുകളിൽ ശനിയാഴ്ച്ചത്തെ ബലി പ്പെരുന്നാൾ  നേത്യത്വം നൽകുന്ന ഇമാമും നമസ്ക്കാരസമയവും. തിരുവല്ല ടൗൺ  ജുമാ മസ്ജിദ് – ഇമാം കെ.ജെ.സലീം സഖാഫി – രാവിലെ 8.00

തിരുവല്ല മുസ്ലീം ജമാഅത്ത് ജുമാ മസ്ജിദ്, മുത്തൂർ -ഇമാം ഹാഫിസ് റിഫാൻ ബാഖവി – രാവിലെ 8.30

തുകലശ്ശേരി മഖ്ദൂം പള്ളി ജമാ അത്ത് – ജുമാ മസ്ജിദ് – ഇമാം നവാസ് സഖാഫി  – രാവിലെ 9.00

നിരണം മാലിക് ദീനാർ ജുമാ മസ്ജിദ് – ഇമാം ഷാഹുൽ ഹമീദ് സഖാഫി  – രാവിലെ 9.00

നെടുമ്പ്രം മുസ്ലീം ജമാഅത്ത് – ജുമാ മസ്ജിദ് – ഇമാം അമാനുള്ള സുഹൂരി – രാവിലെ 8.00

പായിപ്പാട് പുത്തൻപള്ളി ജുമാ മസ്ജിദ് – ഇമാം  സിറാജുദ്ദീൻ ഖാസിമി – രാവിലെ 8.00

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും : എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11.30 നാണ് മോദി...

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല : കാപ്പ കേസിൽ ഉൾപ്പെട്ട നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. വധശ്രമം ഉൾപ്പെടെ 37 ഓളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തിരുവല്ല നിരണം കിഴക്കുംഭാഗം മുണ്ടനാരി വീട്ടിൽ...
- Advertisment -

Most Popular

- Advertisement -