തിരുവല്ല: താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ടൗൺ ഫർക്കയിൽ പെട്ട PHH / AAY റേഷൻ കാർഡ് അംഗങ്ങളുടെ Ekyc അപ്ഡേഷൻ പൂർത്തീകരിക്കുന്നതിനായി ഒന്നാംഘട്ട ക്യാമ്പിന്റെ ഭാഗമായി ഇന്ന് (7) രാവിലെ 8 മുതൽ കിഴക്കൻ മുത്തൂർ അരവിന്ദ് എസ് പണിക്കർ ലൈസൻസിയായ ARD 64 നമ്പർ റേഷൻ കടയിൽ EKYC UPDATION ക്യാമ്പ് നടത്തുന്നതാണ് (കിഴക്കൻമുത്തൂർ സപ്ലൈക്കോ യുടെ എതിർവശം). EKYC UPDATION നടത്താനുള്ളവർ ഈ അവസരം പൂർണ്ണമായും വിനിയോഗിക്കണമെന്ന് ലൈസൻസി അറിയിച്ചു