Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഇളകൊളളൂർ അതിരാത്ര...

ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു

കോന്നി: ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു. 11 ദിവസം യാഗം നീണ്ടു നിൽക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് അതിരാത്രം നടക്കുന്നത്. 41 വൈദികരാണ് പങ്കെടുക്കുന്ന യാഗത്തിൽ പങ്കെടുക്കുന്നത്.

വൈകിട്ട് 6 മണിക്കു ശേഷമുള്ള ശുഭ മുഹൃത്തത്തിൽ യാഗ വൈദികർ ഒരുമിച്ച് യാഗവിളക്കിലേക്ക് അഗ്നി പകർന്നാണ് അതിരാത്രത്തിന് തുടക്കമായത്.  തുടർന്ന് സാസ്കാരി സമ്മേളനം നടന്നു. കേസരി വാരികയുടെ പത്രാധിപർ എൻ ആർ മധു യാഗങ്ങളുടെ പ്രസക്തിയെ എന്ന  വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ ജി ഉണ്ണികൃഷ്ണൻ ഇടപ്പാവൂർ യോഗത്തിൽ അദ്ധ്യക്ഷനായി.

സർവ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും രാത്രി വൈകി നടന്നു. ആരംഭം സോമയാഗത്തിലാണ്. 6 ദിവസം അത് തുടരും. തുടർന്ന് സംപൂർണ അതിരാത്ര യാഗത്തിലേക്കു കടക്കും. മെയ് 1 നു ഉച്ചതിരിഞ്ഞു 3 മണിക്ക് പൂർണാഹുതി നടക്കും.

ഡോ. ഗണേഷ് ജോഗ്ലേക്കർ ആണ്  അതിരാത്രത്തിൽ പ്രധാന ആചാര്യ പദവി വഹിക്കുന്നത്. മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെ പൂജകൾ അർപ്പിക്കാം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലവൂരിലെ വയോധികയുടെ കൊലപാതകം ആസൂത്രിതമായെന്ന് പൊലീസ്

ആലപ്പുഴ : ആലപ്പുഴ കലവൂരിലെ വയോധികയുടെ കൊലപാതകം ആസൂത്രിതമായെന്ന് പൊലീസ്. കൊലപാതകത്തിന് മുൻപ് തന്നെ വീടിനു പുറകിൽ പ്രതികൾ കുഴിയെടുപ്പിച്ചിരുന്നു .ഓഗസ്റ്റ് ഏഴാം തീയതി വീടിന് പിറകുവശത്ത് കുഴി എടുത്തെന്നും ഈ സമയം...

പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്

പോർട്ട് മൊറെസ്ബി:വെള്ളിയാഴ്ച പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി യുഎൻ റിപ്പോർട്ട്. എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. മണ്ണിടിച്ചിൽ‌ ഇപ്പോഴും...
- Advertisment -

Most Popular

- Advertisement -