Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഇലന്തൂർ ഹരിദാസ് ...

ഇലന്തൂർ ഹരിദാസ്  അനുസ്മരണം

കോഴഞ്ചേരി : ബിജെപി നേതാവ്  ഇലന്തൂർ ഹരിദാസ് കുമാറിൻ്റെ ഒന്നാം അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി ഹരിവന്ദനം  അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രജ്ഞാവാഹക് ദേശിയ സംയോജക് ജെ .നന്ദകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നാല് പാടും നിന്ന് എതിർപ്പുകൾ മാത്രമുണ്ടായപ്പോഴും ധീരതയോടെയും ദൃഢ ചിത്തതയോടെയും സംഘപ്രവർത്തനം നടത്തിയ ആദ്യകാല സംഘപ്രവർത്തകനായിരുന്നു ഇലന്തൂർ ഹരിദാസ് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർ എസ് എസ് പത്തനംതിട്ട ഘണ്ട് സംഘചാലക്  റ്റി ജി ശിവശങ്കറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ജില്ലാ സംഘചാലക് സി എൻ ഓമനക്കുട്ടൻ, സേവാഭാരതി ഇലന്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജീവ്, ബി ജയകുമാർ, കെ എസ് രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരഞ്ഞെടുപ്പ് തോൽവി : തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവെച്ചു

തൃശ്ശൂർ :ലോക്സഭാ തിരഞ്ഞെടുപ്പിലെ കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റും രാജി പ്രഖ്യാപിച്ചു. ദില്ലിയിൽ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന...

ലഹരിക്കും അക്രമങ്ങക്കുമെതിരെ യുവാക്കൾ കർമ്മനിരതരാകണം – മാർ ക്രിസോസ്റ്റമോസ്

പരുമല : ലഹരിക്കും അക്രമങ്ങൾക്കുമെതിരെ യുവജനങ്ങൾ കർമ്മനിരതരാകണമെന്ന്  പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ അസംബ്ളി പരുമല സെമിനാരിയിൽ...
- Advertisment -

Most Popular

- Advertisement -