മാന്നാർ : ചെന്നിത്തലയിൽ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചനിലയിൽ .ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്.സംഭവത്തിൽ ദമ്പതികളുടെ മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണു സംഭവം. ദമ്പതികളുടെ ശരീരം പൂർണമായും കത്തിയെരിഞ്ഞ നിലയിലാണ്.മദ്യപാനിയായ മകൻ വീടിന് പെട്രോളൊഴിച്ച് തീവച്ചതാണെന്നാണ് നിഗമനം.