തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു .വൈകീട്ട് ശ്രീബലി എഴുന്നള്ളത്തിനിടയിൽ ഒരു ആന വിരണ്ട് മറ്റൊരു ആനയെ കുത്തുകയായിരുന്നു .ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ആനയായ ജയരാജനെ കുത്തിയത് .തുടർന്ന് രണ്ട് ആനകളും മുന്നോട്ട് ഓടി. പിന്നീട് രണ്ട് ആനകളെയും തളച്ചു.സംഭവത്തില്‍ ആനയുടെ മുകളിലുണ്ടായിരുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തിമാര്‍ക്കും ചിലഭക്തര്‍ക്കും നിസാര പരിക്കേറ്റു.