തിരുവനന്തപുരം : മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെ സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ ആക്രമിച്ചത്. നെറ്റിക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന ആറു വയസ്സുള്ള ബബിതയെന്ന പെൺകടുവയാണ് ആക്രമിച്ചത്.






