ന്യൂഡൽഹി : ജമ്മുകശ്മീരിലെ ഉറി സെക്ടറിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികന് വീരമൃത്യു. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് കനത്ത തെരച്ചിൽ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്. അത് സൈന്യം തടയുകയായിരുന്നു.