ന്യൂഡൽഹി : ജമ്മുകശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു.48 രാഷ്‌ട്രീയ റൈഫിൾസിലെ ക്യാപ്റ്റനാണ് ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം പ്രദേശത്ത് എത്തിയത്.ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം,പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തിൽ ദില്ലിയിൽ ചേർന്ന ഉന്നത തല യോഗം ജമ്മുകാശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തി