Thursday, December 5, 2024
No menu items!

subscribe-youtube-channel

HomeNewsതിരക്ക് വർധിച്ചിട്ടും...

തിരക്ക് വർധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായത് നേട്ടം : ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല : മണ്ഡലകാലം ആരംഭിച്ച് 14 ദിവസങ്ങൾ പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. സന്നിധാനം കോൺഫറൻസ് ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് 15 കോടി 89 ലക്ഷത്തി 12575രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 630114111 രൂപയാണ് ആകെ വരുമാനം.

കഴിഞ്ഞ മണ്ഡലകാലത്ത് 12-ാം ദിവസം വരെ അപ്പം വില്പന വഴി ലഭിച്ചത് 31399245 രൂപയും ഈ തീർത്ഥാടന കാലത്ത് അപ്പം വില്പനവരവ് 35328555 രൂപയുമാണ്. അപ്പം വില്പനയിൽ 3929310 രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് 12-ാം ദിവസം വരെ അരവണ വില്പനയിലൂടെ ലഭിച്ചത് 194051790 രൂപയാണ് . ഇത്തവണ 289386310 രൂപയാണ് അരവണ വില്പനയിലൂടെ ലഭിച്ചത്. അരവണ വില്പനയിലൂടെ 95334520 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്.

പമ്പനദിയിലെ തുണി ഉപേക്ഷിക്കൽ,മാളികപ്പുറത്തെ തേങ്ങഉരുട്ടൽ തുടങ്ങിയവ ശബരിമല ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭക്തജനങ്ങൾക്കിടയിൽ പരമാവധി ബോധവത്കരണം നടത്തുന്നതിനാണ് ബോർഡിൻറെ ശ്രമം.

വിർച്വൽ ക്യു വിജയകരമായാണ് നടപ്പാക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ പരമാവധി ഭക്തരെ കടത്തിവിടുന്നതിനായി പമ്പയിൽ മാത്രം എട്ട് കൗണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്. ഭക്തർ തങ്ങളുടെ ആധാർ കാർഡ് മാത്രം കയ്യിൽ കരുതിയാൽ മതിയാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

പതിനെട്ടാം പടിയിൽ പോലീസിന്റെ ഡ്യൂട്ടി സമയം കുറച്ചതും സന്നിധാനത്തെ ക്രമീകരണങ്ങളും ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായം വിലപ്പെട്ടതാണെന്നും പ്രസിഡന്റ് പറഞ്ഞു. 

ആഗോളഅയ്യപ്പ സംഗമം ഡിസംബർ അവസാന വാരം നടത്താൻ ബോർഡ് ആലോചിക്കുന്നുണ്ടെന്നും ആചാരങ്ങൾ സംബന്ധിച്ച് പ്രചാരണം സംഗമത്തിന്റെ പ്രധാന ലക്ഷങ്ങളിലൊന്നാണെന്നും പ്രസിഡന്റ് കൂട്ടിചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ...

കുറ്റൂർ കൃഷി ഭവൻ : പോഷക തോട്ടം കിറ്റ് വിതരണം

കുറ്റൂർ : ആരോഗ്യകരമായ ഭക്ഷണം വീട്ടുവളപ്പിൽ തന്നെ ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വളങ്ങളും കീടനാശിനികളും തൈകളും അടങ്ങിയ കിറ്റ് സബ്‌സിഡി നിരക്കിൽ കൃഷി ഭവനിൽ നിന്നും  വിതരണം ചെയ്തു തുടങ്ങി. കിറ്റുകളുടെ വിതരണോത്ഘാടനം...
- Advertisment -

Most Popular

- Advertisement -