Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി സംരക്ഷണം...

പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷത : ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്  മെത്രാപ്പോലീത്താ

തിരുവല്ല :  പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും  പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്  മെത്രാപ്പോലീത്താ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ ആഘോഷത്തിൻ്റ ജില്ലാതല ഉദ്ഘാടനം വളഞ്ഞവട്ടം പരുമല മാർ ഗ്രീഗോറിയോസ് കോളേജിൽ നിർവ്വഹിക്കുകയായിരുന്നു  അദ്ദേഹം.

സംസ്കാരവേദി ജില്ലാ പ്രസിഡൻ്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ കെ.കെ രാജു, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്,  ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറക്കൽ, സംസ്കാരവേദി വേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മനോജ് മാത്യു, ജില്ലാ ഭാരവാഹികളായ സോമൻ താമരച്ചാലിൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, രാജീവ് വഞ്ചിപ്പാലം, സംസ്ഥാന സമിതിയംഗം ജോയി ആറ്റുമാലിൽ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ധന്യ മാമ്മൻ മത്തായി, ബാബു പുല്ലേലികാട്ടിൽ നരേന്ദ്രൻ കടപ്ര,  ബിജു നൈനാൻ, ഷാർമിള സുനിൽ എന്നിവർ പ്രസംഗിച്ചു.

സന്ധ്യകല ആർ കുട്ടികൾക്ക് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമനിർമ്മാണത്തിനുള്ള മുറവിളി  പ്രഹസനം; ഓർത്തഡോക്സ് സഭ

കോട്ടയം : വിശ്വാസ  ജീവിതം തുടരുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന യാക്കോബായ വിഭാഗ സുന്നഹദോസ് തീരുമാനം പ്രഹസനമാണെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പ. നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക്...

ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണ് കോടതി വിധി . 2018 നവംബറില്‍...
- Advertisment -

Most Popular

- Advertisement -