Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപകർച്ചവ്യാധി പ്രതിരോധം,...

പകർച്ചവ്യാധി പ്രതിരോധം, ഡ്രൈ ഡേയിൽ പങ്കാളികളാകണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ആരോ​ഗ്യവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഡ്രൈ ഡേ വിജയിപ്പിക്കുവാൻ പൊതുജനങ്ങളും വിശ്വാസികളും രം​ഗത്തിറങ്ങണമെന്ന് മലങ്കര സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആ​ഹ്വാനം ചെയ്തു.

മഴക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ, ഓരോ കുടുംബവും തങ്ങളുടെ പരിസരം ശുചിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുകയും ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് പരിശുദ്ധ ബാവാ ഓർമ്മിപ്പിച്ചു.

ആരോഗ്യസംരക്ഷണം വ്യക്തിപരമായ കാര്യം മാത്രമല്ല, സമൂഹത്തോടുള്ള കടമ കൂടിയാണ്. ഇടവകകൾ, സ്ഥാപനങ്ങൾ, ആത്മീയ സംഘടനകൾ, യുവജന പ്രസ്ഥാനം എന്നിവ ഡ്രൈ ഡേ പ്രവർത്തനങ്ങളിൽ  പങ്കാളികളാകണമെന്നും, വീടുകളുടെയും ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങൾ ശുചീകരിക്കുന്നതിനും,  ബോധവത്കരണം നടത്തുന്നതിനും നേതൃത്വം നൽകണമെന്നും ബാവാ അഭ്യർത്ഥിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ എസ് എസ് ജനറൽ സെക്രട്ടറിക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനറുകൾ ഉയരുന്നു

പത്തനംതിട്ട : എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനറുകൾ ഉയരുന്നു. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് പ്രതിഷേധ  ബാനർ ഉയർന്നത്. കുടുംബ...

തിരുവല്ല പുഷ്പമേള 2025 : ചിത്രരചന മത്സരം

തിരുവല്ല: ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബുവരി 9 വരെ മുൻസിപ്പൽ മൈതാനിയിൽ നടത്തുന്ന തിരുവല്ല പുഷ്പമേളയുടെ ഭാഗമായി ക്രമികരിച്ചിരിക്കുന്ന ചിത്രരചന മത്സരം തിരുവല്ല മാർത്തോമ്മ റസിഡൻഷ്യൽ സ്കൂളിൽ...
- Advertisment -

Most Popular

- Advertisement -