Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsപെസഹവ്യാഴം, ഈസ്റ്റര്‍...

പെസഹവ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷ ഒഴിവാക്കണം: കെ.സി.സി.

തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹാ, ഈസ്റ്റര്‍ ദിനങ്ങളില്‍ അഖിലേന്ത്യാ എന്‍ജിനീയറിംഗ് പരീക്ഷകള്‍ നടത്താനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനവും ഓശാന ഞായറാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന പരിശീലനവും ഉപേക്ഷിക്കണമെന്ന് കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യ വേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതപരമായ സ്വാതന്ത്ര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൗലികാവകാശത്തിന്റെ ലംഘനമാണിത്. പുണ്യദിനങ്ങളില്‍ പരീക്ഷകളും തിരഞ്ഞെടുപ്പു കമ്മീഷന്റെ പരിശീലനങ്ങളും നടത്തുന്നത് അപലപനീയമാണ്.
ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട് എന്നും കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാര്‍ റവ. ഡോ. ടി.ഐ. ജയിംസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശ്ശൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

തൃശൂര്‍ : തൃശൂര്‍ പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.പതിനാലു പേര്‍ക്ക് പരിക്കേറ്റു. ബസിലെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ് .ഇന്ന്‌ പുലര്‍ച്ചെ 1.30-നാണു അപകടം. കോഴിക്കോട് നിന്ന് കുമളിയിക്ക് പോകുന്ന...

വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം : 2 പേർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ.എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി.എൻ. സന്തോഷിനാണ് പരുക്കേറ്റത്.കൊല്ലം സ്വദേശി ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പിടികൂടിയത്.അപകടമുണ്ടാക്കിയ...
- Advertisment -

Most Popular

- Advertisement -