Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസ്കൂട്ടറിൽ സഞ്ചരിച്ച്...

സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ  എക്സൈസ് സംഘം പിടികൂടി.

ചിറ്റാർ : ഡ്രൈ ഡേയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ ചിറ്റാർ എക്സൈസ് സംഘം പിടികൂടി. സീതത്തോട് കോട്ടക്കുഴി പുതുപറമ്പിൽ ജയേഷ് കുമാറിനെ (38) 3 ലീറ്റർ വാറ്റ് ചാരായവുമായും സീതക്കുഴി കുന്നേൽ വീട്ടിൽ തോമസിനെ (61) ഒരു ലീറ്റർ ചാരായവുമായാണ് അറസ്റ്റ് ചെയ്തത്.

ഫോണിൽ അറിയിക്കുന്നതിനനുസരിച്ച് ആവശ്യക്കാർക്ക് ചാരായം എത്തിച്ചു നൽകുകയാണ് ഇവർ ചെയ്തു വന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇരുവരെയും റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ പി.ജി. രാജേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു പി.വിജയൻ, പ്രിവൻ്റിവ് ഓഫിസർ ഡി. അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അഫ്സൽ നാസർ, ആസിഫ് സലീം, ഷെഹിൻ , ശാലിനി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രോ​ഗി മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു.എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്. ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിനടുത്താണ്...

മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിനാവശ്യം: കാന്തപുരം

തിരുവല്ല: മത-ഭൗതിക ആധുനിക വിദ്യാഭ്യാസം വർത്തമാന കാലഘട്ടത്തിന് ആവശ്യമാണെന്നും ഇസ്ലാമിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ അത് ഏറെ സഹായകരമാവുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ അഭിപ്രായപ്പെട്ടു. നിരണം ജാമിഅ...
- Advertisment -

Most Popular

- Advertisement -