കോട്ടയം: നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അയ്യപ്പഭക്തരെ കച്ചവടക്കാർ കൊടുംചൂഷണത്തിന് വിധേയമാക്കുന്നത് അവിശ്വാസികളായ ഭരണ രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും മൗനാനുവാദത്തോടെ ആണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ.ഹരി ആരോപിച്ചു.
സീസൺ തുടങ്ങുന്നതിനു മുമ്പ് തന്നെ എരുമേലിയിൽ പേട്ടതുള്ളൽ സാധനങ്ങൾക്ക് അമിത വില നിശ്ചയിച്ചതിനെത്തുടർന്ന് ശബരിമല കർമ്മസമിതിയും അയ്യപ്പ സേവാസമാജവും ബിജെപിയും ഉയർത്തിയ അതിശക്തമായ പ്രതിഷേധവും ഹൈക്കോടതി ഇടപെടലും മൂലം വില കുറയ്ക്കുകയായിരുന്നു .ശബരിമല മകരവിളക്ക് സീസൺ ആരംഭിച്ചതോടെ ചൂഷണം അതിൻറെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുകയാണ്. അയ്യപ്പഭക്തരോട് പ്രത്യേകിച്ച് പുറത്തുനിന്നും വരുന്നവരോട് മനുഷ്യത്വരഹിതമായ വിലയാണ് ഈടാക്കുന്നതെന്നും പോലീസ്, റവന്യൂ ,ആരോഗ്യo ,വനം,വകുപ്പ് ഉദ്യോഗസ്ഥർ ഈ ചൂഷണത്തിന് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു