ഹൈദരാബാദ് : തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു .തെലങ്കാനയിലെ പാസമൈലാറം വ്യാവസായിക മേഖലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ തിങ്കളാഴ്ച രാവിലെയാണ് തീപ്പിടുത്തം ഉണ്ടായത്. റിയാക്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.ഫാക്ടറി കെട്ടിടം പൂർണ്ണമായി തകർന്നു .പ്രദേശവാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.