Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപൊട്ടാത്ത അമിട്ട്...

പൊട്ടാത്ത അമിട്ട് എടുത്തുമാറ്റുന്നതിനിടെ സ്ഫോടനം : യുവാവിന്റെ കൈപ്പത്തി തകർന്നു

തിരുവനന്തപുരം : ദീപാവലി ആഘോഷത്തിനിടയിൽ അമിട്ട് പൊട്ടി യുവാവിൻ്റെ കൈപ്പത്തി നഷ്ടമായി. മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിന്റെ (20) വലത് കൈപ്പത്തിയാണ് നഷ്ടമായത്. ബുധനാഴ്ച രാത്രി യുവാവും സുഹൃത്തുക്കളും വീട്ടുമുറ്റത്തു പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയിൽ കത്തിച്ച് റോഡിലേക്കെറിഞ്ഞ അമിട്ട് ഏറെനേരമായിട്ടും പൊട്ടിയിരുന്നില്ല. ഈ സമയത്ത് റോഡിലൂടെ ലോറി വരുന്നത് കണ്ട യുവാവ് അമിട്ട് എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ ചിതറിയതിനാൽ കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

കൊച്ചി : പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.എതിർ സ്ഥാനാർഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്‌തഫയാണ് ഹർജി നൽകിയത്.340 പോസ്റ്റൽ...

വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

റാന്നി : പെരുനാട്ടിൽ വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . പെരുനാട് പൂവത്തുംമൂട് പാലത്തിനു സമീപമാണ് മാമൂട്ടിൽ രാജപ്പൻ പിള്ള (85) കാണാതായത് . വ്യാഴാഴ്ച പുലർച്ചെ  5.40...
- Advertisment -

Most Popular

- Advertisement -