പത്തനംതിട്ട : കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പഹൽഗാം വർഗീയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്നേഹദീപം തെളിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഇലന്തൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ശശിഭൂഷൺ,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സോജൻ ജോർജ്ജ്,വിൻസൺ ചിറക്കാല,യു.ഡി.എഫ്.മണ്ഡലം ചെയർമാൻ ജോൺസൻ പി.എം.,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സതീ ദേവി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് രഘുനാഥ്, ജനറൽ സെക്രട്ടറിമാരായ റോണി അലക്സ്,ജോഷ്വാ ശാമുവേൽ,ട്രഷറർ സജൻ പി.ജോൺ, വാർഡ് പ്രസിഡൻറ് ജോൺസൻ, നിർവ്വാഹക സമിതി അംഗങ്ങളായ സനൽ കുമാർ, മോനച്ചൻ മാടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.