Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഅതിശക്തമായ മഴ...

അതിശക്തമായ മഴ : നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് : രണ്ട് ജില്ലകളിലും കോട്ടയത്തെ 3 താലൂക്കുകളിലും വെള്ളിയാഴ്ച അവധി

കോട്ടയം : സംസ്ഥാനത്ത് കനത്ത ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത.നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് .കനത്ത മഴയെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ പ്രഖ്യാപിച്ചു .കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട് .

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പത്തനംതിട്ട മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ, തുംപമൺ സ്റ്റേഷൻ )നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് മൊഗ്രാൽ (മധുർ സ്റ്റേഷൻ),കൊല്ലം പള്ളിക്കൽ (ആനയടി സ്റ്റേഷൻ),പത്തനംതിട്ട പമ്പ (ആറന്മുള സ്റ്റേഷൻ & മടമൺ സ്റ്റേഷൻ ), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ ) എന്നീ നദികളിൽ യെല്ലോ അലേർട്ടാണ് .യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ടീം

ന്യൂഡൽഹി : ട്വന്റി 20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ടീം. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ചു...

വളഞ്ഞവട്ടം ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവം

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് വളഞ്ഞവട്ടം പെരുംമ്പള്ളം മഹാദേവ ക്ഷേത്രത്തിൽ നിന്നും കാവടി വരവും മഹാ ഘോഷയാത്രയും നടന്നു.ശേഷം കാവടി അഭിഷേകം, കലാവേദിയിൽ ചാക്യർകൂത്ത്,...
- Advertisment -

Most Popular

- Advertisement -