Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഅതിതീവ്ര മഴ...

അതിതീവ്ര മഴ : അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് ; 11 ജില്ലകളിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട്.പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഈമാസം 19 വരെ ശക്തമായ മഴ തുടരാനാണ് സാധ്യത.

ഇന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്ന് അവധിയാണെങ്കിലും പ്ലസ് വൺ ഉൾപ്പെടെയുള്ള അഡ്മിഷൻ  കാര്യങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പ്  പെരിങ്ങരയിൽ തുടക്കമായി

തിരുവല്ല : മാലിന്യരഹിതമായ അന്തരീക്ഷം  ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പ്  പെരിങ്ങര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ...

നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്വിസ് മത്സരം 7-ന്

ആലപ്പുഴ: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന്...
- Advertisment -

Most Popular

- Advertisement -