Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKannurരാജീവ് ചന്ദ്രശേഖറിനൊപ്പം...

രാജീവ് ചന്ദ്രശേഖറിനൊപ്പം വ്യാജ ഫോട്ടോ : പോലീസ് കേസെടുത്തു

കണ്ണൂർ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം താൻ ഇരിക്കുന്നതായുള്ള ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് പരാതി .

ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ്‌ മോർഫു ചെയ്ത ഫോട്ടോ പ്രചരിച്ചത്. പരാതിയിൽ വളപട്ടണം പൊലീസ് ഇ.പി.ജയരാജന്റെ വീട്ടിലെത്തി ഇന്ദിരയുടെ മൊഴി രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുവർണക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു : മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടെന്ന് സൈന്യം

ന്യൂഡൽഹി : അമൃത്സറിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നുവെന്ന് സ്ഥിരീകരണം. ക്ഷേത്രം ലക്ഷ്യമാക്കി വന്ന പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമസേന തകർത്തു. മേജര്‍ ജനറല്‍ കാര്‍ത്തിക് സി....

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം- തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്) ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചു മണി മുതല്‍ മാര്‍ച്ച് നാലിന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -