Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടുംബ സംബന്ധമായ...

കുടുംബ സംബന്ധമായ പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

ആലപ്പുഴ: കുടുംബ സംബന്ധമായ പരാതികള്‍ കൂടി വരുകയാണെന്ന് വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഭാര്യ, ഭര്‍ത്താവ്, മരുമകള്‍, അമ്മായി അമ്മ, ഭര്‍ത്തൃ സഹോദരി തുടങ്ങിയവര്‍ ഉള്‍പ്പെട്ട കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സാമൂഹികവുമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

ഗാര്‍ഹിക പീഡനം, സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം തുടങ്ങിയ കേസുകളും ജില്ലാതല അദാലത്തില്‍ പരിഗണിച്ചു. കായംകുളം, മാന്നാര്‍, മാവേലിക്കര തുടങ്ങി ആലപ്പുഴ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് പരാതികള്‍ കൂടുതലെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

ജില്ലാതല അദാലത്തില്‍ 13 കേസുകള്‍ തീര്‍പ്പാക്കുകയും ഒന്‍പത് എണ്ണത്തില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. നാലു കേസുകള്‍ കൗണ്‍സിലിങ്ങിന് കൈമാറി. ബാക്കി 56 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ആകെ 82 പരാതികളാണ് ജില്ലാതല അദാലത്തില്‍ പരിഗണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉമ്മൻ ചാണ്ടി അനുസ്‌മരണം സംഘടിപ്പിച്ചു

തിരുവല്ല : നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ...

പ്രമാടത്ത് ബൂട്ടി പാർലറിൽ തീപിടുത്തം:  ആളപായമില്ല

പത്തനംതിട്ട : പ്രമാടത്ത് ബൂട്ടി പാർലറിൽ തീപിടുത്തം, ആളപായമില്ല.  സാധന സാമഗ്രികൾ മുഴുവൻ കത്തിനശിച്ചു. നേതാജി സ്കൂളിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ബ്യൂട്ടി പാർലറിൽ ആണ് ഇന്ന് ഉച്ചയ്ക്ക് തീപിടുത്തമുണ്ടായത്. 2...
- Advertisment -

Most Popular

- Advertisement -