റാന്നി : അങ്ങാടി പഞ്ചായത്തിലെ കർഷകർ പുതിയ കാർഷിക രീതിയിലേക്ക് ചുവട് വയ്ക്കുന്നു.കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് രക്ഷ നേടുന്നതിന് ഇഞ്ചി, മഞ്ഞൾ കൃഷിയിലേക്കാണ് ഇവിടുത്തെ കർഷകർ തിരിഞ്ഞത്.
വിളകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുറെജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു.
കാട്ടുപന്നികളുടെ ശല്യം കാരണം ഈ പ്രദേശത്തെ കർഷകർ കപ്പ, കാച്ചിൽ, ചേന, ചേമ്പ് എന്നിവ കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു. കാട്ടു പന്നികൾക്ക് പുറമെ കുരങ്ങുകളും കാടിറങ്ങിയതോടെയാണ് കിഴങ്ങ് വർഗ കൃഷിയിൽ നിന്ന് കർഷകർ പിന്തിരിഞ്ഞത്.