തിരുവനന്തപുരം : തിരുവനന്തപുരത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയ വിള പുത്തൻ വീട്ടിൽ ഉല്ലാസാണ് കൊല്ലപ്പെട്ടത് .സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്.
ഇന്നലെ രാത്രി ഉല്ലാസും ഉണ്ണികൃഷ്ണനും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. രാവിലെ ഉണ്ണികൃഷ്ണൻ തന്നെയാണ് ഭാര്യയെ വിളിച്ച് ഉല്ലാസ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. മദ്യലഹരിക്കിടയിലുണ്ടായ തർക്കവും അടിപിടിയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.






