Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKollamസ്‌കൂട്ടർ ബസിലിടിച്ച്...

സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

കൊല്ലം: സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ടയിൽ സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്‌കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ റോഡിൽ ഉരഞ്ഞ സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകടസ്ഥലത്ത് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് യുവതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ലർക്കായി നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിച്ചത്. അടുത്തിടെ അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലയിൽ  ഗാനമേളയ്ക്കിടെ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

തിരുവല്ല :  വേങ്ങൽ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിയിൽ പ്രശ്നങ്ങളുണ്ടാക്കുകയും സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. 5 പേരടങ്ങിയ സംഘത്തിലെ ഒന്നാം...

എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം: കല്ലെറിഞ്ഞ് തല പൊട്ടിച്ചു

കൊച്ചി : തൃക്കാക്കരയിൽ എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം.തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് ആക്രമണത്തിൽ പരുക്കേറ്റത്. മദ്യപിച്ച് അക്രമാസക്തനായ അസം സ്വദേശിയായ ധനഞ്ജയ് കല്ലെറിഞ്ഞ് എഎസ്ഐയുടെ തല പൊട്ടിക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍...
- Advertisment -

Most Popular

- Advertisement -