പത്തനംതിട്ട : കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനത്തിന് വനം വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകള്‍ക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം രസീത്, ലൊക്കേഷന്‍ സ്‌കെച്ച്, ഉടമസ്ഥതാ രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് ജൂലൈ 31 നകം അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്.
ഫോണ്‍: 0468-2243452.
